ലക്ഷങ്ങൾ പിടിച്ചുപറിച്ച പ്രതി അറസ്​റ്റിൽ

തിരുവനന്തപുരം: ഗാന്ധാരിയമ്മൽ കോവിൽ ഭാഗത്തുവെച്ച് മലയിൻകീഴ് സ്വദേശിയായ രതീഷിൻെറ കൈയിൽനിന്ന് ലക്ഷങ്ങൾ പിടിച്ചുപറിച്ച പ്രതി പിടിയിൽ. വട്ടിയൂർക്കാവ് വില്ലേജിൽ കൊടുങ്ങാനൂർ വാർഡിൽ നമ്പവൻക്കാവ് ദേവികൃപ വീട്ടിൽ വിജയനെയാണ് (55) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺട്രാക്ട് വർക് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബൈക്കിൽ ഗാന്ധാരിയമ്മൻ കോവിലിന് സമീപമുള്ള ഇടറോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെടുകയും ബൈക്കിൽനിന്ന് ചാടിയിറങ്ങി തള്ളിയിട്ടശേഷം ബൈക്കിൻെറ മുൻവശത്ത് ബാഗിൽ വെച്ചിരുന്ന ഒരു ലക്ഷം രൂപയുമായി ഒാടി രക്ഷപ്പെടുകയുമായിരുന്നു. ഇത്തരത്തിൽ പല ആൾക്കാരെയും ഇയാൾ കബളിപ്പിച്ചതിന് നിരവധി സ്റ്റേഷനുകളിൽ പരാതികളും കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് രഹസ്യ വിവരം ഫോർട്ട് സബ് ഡിവിഷൻ അസി. കമീഷണർക്ക് ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ തമ്പാനൂർ സബ് ഇൻസ്പെക്ടർമാരായ ജിജുകുമാർ, അരുൺ രവി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.