കുട്ടികളുടെ പരിസ്ഥിതി, ഹ്രസ്വചിത്ര, ഡോക്യുമൻെററി മേള തിരുവനന്തപുരം: കുട്ടികളുടെ ദേശീയ സ്വച്ഛതാ പരിസ്ഥിതി ഹ്രസ്വചിത്ര-ഡോക്യുമൻെററി ഫെസ്റ്റിവലിന് ബുധനാഴ്ച പട്ടം സൻെറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. നടൻ മുകേഷ് മുഖ്യാതിഥിയാകും. 22ന് മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിേയാസ് ക്ലിമീസ് കതോലിക്ക ബാവയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 'നല്ല നാളെ, നല്ല ഭൂമി' എന്ന ആശയത്തെ മുൻനിർത്തിയാണ് മേള സംഘടിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന മേളയിൽ കുട്ടികളുടെ 10 അന്താരാഷ്ട്ര ചിത്രങ്ങളും പരിസ്ഥിതി പ്രമേയമായുള്ള 55 ഹ്രസ്വ-ഡോക്യുമൻെററി ചിത്രങ്ങളും പ്രദർശിപ്പിക്കും. മൂന്ന് വ്യത്യസ്ത സ്ക്രീനുകളിലായി പതിനായിരത്തിൽ അധികം വിദ്യാർഥികൾ മേള കാണും. പെങ്കടുക്കാൻ താൽപര്യമുള്ളവർ 9447661834 എന്ന നമ്പറിൽ ബന്ധപ്പെടണം. പ്രിൻസിപ്പൽ ഫാ. സി.സി. േജാൺ, ഹെഡ്മാസ്റ്റർ എബി എബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.