സമ്പൂർണ ക്ലാസ്​ റൂം ലൈബ്രറിയെന്ന ലക്ഷ്യവുമായി ജില്ല പഞ്ചായത്ത്​

തിരുവനന്തപുരം: സമ്പൂർണ ക്ലാസ് റൂം ലൈബ്രറി ജില്ലയെന്ന ലക്ഷ്യവുമായി 'സർഗ വായന സമ്പൂർണ വായന' പദ്ധതി നടപ്പാക്കാനൊരുങ്ങി ജില്ല പഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ല പഞ്ചായത്ത് അങ്കണത്തിൽ നിർവഹിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ ശക്തിപ്പെടുത്താനുള്ള പദ്ധതിയാണിത്. ജില്ലയിൽ 988 സ്കൂളുകളിലായി 5,58,000 കുട്ടികൾ പഠിക്കുന്നുണ്ട്. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി സജ്ജമാക്കും. വിവിധ തലങ്ങളിൽ വായന അനുബന്ധ പരിപാടികളും വായനോത്സവവും സംഘടിപ്പിക്കൽ, വിദ്യാർഥികളിൽ വായന സംസ്കാരം വളർത്തി എടുക്കൽ തുടങ്ങിയവയാണ് പദ്ധതി. കലക്ഷൻ സൻെററിലൂടെ മാത്രം ഒരുലക്ഷത്തോളം പുസ്തകങ്ങൾ സമാഹരിച്ച് വിഷയക്രമത്തിൽ പുസ്തകങ്ങൾ വർഗീകരിച്ച് പുസ്തകങ്ങൾ സ്കൂളുകൾക്ക് കൈമാറുന്നതിനാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.