തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിൻെറ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വസന്തോത്സവം പു ഷ്പമേള ഡിസംബര്‍ 21 മുതല്‍ 2020 ജനുവരി 3 വരെ നടക്കും. ഈ വര്‍ഷത്തെ പുഷ്പമേള കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന രീതിയില്‍ കൂടുതല്‍ പുതുമയോടെ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസത്തെ കൂടാതെ വനം, കൃഷി തുടങ്ങിയ വകുപ്പുകളും ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളും പ്രദർശന സ്റ്റാളുകളുമായി വസന്തോത്സവത്തിൽ പങ്ക് ചേരും. കേരളത്തിൻെറ വിവിധ ഭാഗങ്ങളിലെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും കുട്ടികൾക്ക് വിനോദത്തിനായുള്ള പാർക്കും ഉണ്ടായിരിക്കും. പുഷ്പങ്ങളുമായി ബന്ധപ്പെട്ട വിവിധ സ്റ്റാളുകള്‍, ട്രേഡ് ഫെയര്‍ എന്നിവ ഇത്തവണയും മേളയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. കൂടുതൽ നഴ്സറികളെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന വസന്തോത്സവത്തിൻെറ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടില്ല. വസന്തോത്സവത്തിൻെറ അവസാനദിവസം ലോക കേരളസഭ സമാപനത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും കനകക്കുന്നിൽ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.