ഇന്ദിരഗാന്ധി ജന്മദിനാഘോഷം

തിരുവനന്തപുരം: ഇന്ദിരഗാന്ധിയുടെ 102ാം ജന്മദിനം ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. രാവിലെ ഡി.സി.സി ഓഫിസില്‍ പ്രസിഡൻറ് നെയ്യാറ്റിന്‍കര സനലിൻെറ നേതൃത്വത്തില്‍ പുഷ്പാര്‍ചന നടത്തി. കെ.പി.സി.സി അംഗം എം.എ. ലത്തീഫ്, ഡി.സി.സി ഭാരവാഹികളായ ആര്‍. ഹരികുമാര്‍, എസ്. കൃഷ്ണകുമാര്‍, പാളയം ഉദയകുമാര്‍, ഷിഹാബുദീന്‍ കാര്യത്ത്, മലയിന്‍കീഴ് വേണുഗോപാല്‍, വി. മുത്തുകൃഷ്ണന്‍, നദീറ സുരേഷ്, ജോണ്‍ വിനേഷ്യസ് എന്നിവര്‍ പങ്കെടുത്തു. ബൂത്ത്-മണ്ഡലം തലത്തില്‍ ഇന്ദിരഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങുകളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.