കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ വിശപ്പുരഹിത പാഥേയം പദ്ധതിക്ക് തുടക്കമായി. ഗ്രാമപ്രദേശങ്ങളിലെ അശരണരായ കിടപ്പുരോഗികൾ, വാർധക്യത്തിൻെറ അവശതകൾ കാരണം വീടിനു പുറത്തിറങ്ങാൻപോലും കഴിയാത്തവർ, പരസഹായം ആവശ്യമായ ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് സൗജന്യമായി ഉച്ചഭക്ഷണം പൊതിച്ചോറാക്കി വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് 'പാഥേയം'. പ്രസിഡൻറ് കെ. തമ്പി പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മണിലാൽ, സിയാദ്, ദേവദാസ്, മഞ്ജു, ശശികല, കുടുംബശ്രീ സി.ഡി.എസ് സന്ധ്യ, അസി. സെക്രട്ടറി ആരിഫുദീൻ എന്നിവർ പങ്കെടുത്തു SAVE_20191118_181000.jpeg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.