കല്ലാട്ടുനഗർ റസിഡൻറ്സ്​ അസോസിയേഷൻ വാർഷികം

തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് കല്ലാട്ടുനഗർ റസിഡൻറ്സ് അസോസിയേഷൻെറ 23ാം വാർഷികാഘോഷവും കുടുംബസംഗമവും ലവ്ഷോർ സ്കൂൾ വളപ്പിൽ നടന്നു. അസോസിയേഷൻ പ്രസിഡൻറ് ഇ.എ. നുജും അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. പിഎച്ച്.ഡി നേടിയ ഡോ. സാബിറാ മുഹമ്മദ്, ഡൻെറിസ്ട്രി അവാർഡ് ജേതാവ് ഡോ. അനൂപ് ഷാജി, എം.എസ്സി മൂന്നാംറാങ്ക് ജേതാവ് ജുബിന ബി. മാഹീൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. വിദ്യാഭ്യാസമേഖലയിൽ ഉന്നതവിജയം നേടിയവർക്കുള്ള നസീമാ ജലാൽ എൻഡോവ്മൻെറ് ബി.ടെക് വിജയി അഖിൽ ബാബുവിനും മുഹമ്മദ് ഇബ്രാഹീം എൻഡോവ്മൻെറ് ബി.എസ്സി വിജയി ആരതി കൃഷ്ണൻ കെ.എസിനും മുഹമ്മദ് ഹനീഫാ ഹാജി എൻഡോവ്മൻെറ് പ്ലസ് ടു വിജയി നസീദാ ഷർഹാനക്കും ഫോർട്ട് സർക്കിൾ ഇൻസ്പെക്ടർ എ.കെ. ഷെറി വിതരണം ചെയ്തു. മറ്റ് വിദ്യാഭ്യാസ അവാർഡുകളും സമ്മാനിച്ചു. ഫെഡറേഷൻ ഒാഫ് റസിഡൻസ് അസോസിയേഷൻ കേരള (ഫെർക്ക) പ്രസിഡൻറ് മരുതുംകുഴി സതീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കലാ-കായിക മത്സരവിജയികൾക്ക് കൗൺസിലർ എ. റസിയാബീഗം സമ്മാനങ്ങൾ വിതരണം ചെയ്തു. ലെറ്റ്സ് ലൈവ് ബോധവത്കരണ ക്ലാസ് ഷെറിൻ നടത്തി. െഎശ്വര്യനഗർ പ്രസിഡൻറ് മുഹമ്മദ് ഹുസൈൻ സേട്ട്, അസോസിയേഷൻ സെക്രട്ടറി എ. ഷാഹുൽ ഹമീദ്, ട്രഷറർ ആർ. കൃഷ്ണൻകുട്ടിനായർ, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. എഫ്. ബുഷ്റ അനസ് സ്വാഗതവും ജി. അരുൺകുമാർ നന്ദിയും പറഞ്ഞു. കാപ്ഷൻ ഫോേട്ടാ: knra photo 18-11-2019 കല്ലാട്ടുനഗർ റസിഡൻറ് അസോസിയേഷൻെറ വാർഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡ് വിതരണം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ നിർവഹിക്കുന്നു. ഫോർട്ട് സർക്കിൾ ഇൻസ്പെക്ടർ എ.കെ. ഷെറി, കൗൺസിലർ റസിയാ ബീഗം, ഫെർക്ക പ്രസിഡൻറ് അഡ്വ. മരുതുംകുഴി സതീഷ്, അസോസിയേഷൻ പ്രസിഡൻറ് ഇ.എ. നുജൂം, മുഹമ്മദ് ഹുസൈൻ സേട്ട് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.