ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിലുണ്ടായിരുന്ന രണ്ട്​ പേർക്ക്​ ഗുരുതരപരുക്ക്

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് തിരുവനന്തപുരം: മോഡൽ സ്കൂൾ ജങ്ഷനിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിലുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരപരിക്ക്. പൂന്തുറ സ്വദേശി ഷുഹൈബ് ഖാൻ (25), തമിഴ്നാട് സ്വദേശി അറുമുഖൻ (24) എന്നിവർക്കാണ് പരുക്കേറ്റത്. തലയ്ക്കു സാരമായി പരിക്കേറ്റ ഷുഹൈബ് ഖാനെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അറുമുഖൻെറ കാലൊടിഞ്ഞു. രാത്രി 12ന് എം.ജി രാധാകൃഷ്ണൻ റോഡിൽ നിന്ന് മോഡൽ സ്കൂൾ ജങ്ഷനിലേയ്ക്ക് ഇറങ്ങിവന്ന ബൈക്കാണ് എതിർദിശയിൽ വന്ന ജീപ്പുമായി കൂട്ടിയിടിച്ചത്. ഹോട്ടൽ ജീവനക്കാരാണ് ഇരുവരും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.