തിരുവനന്തപുരം: ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി നീതിക്കുനിരക്കാത്തതും നിരാശജനകവുമാണെന്ന് വിവിധ മുസ് ലിം സംഘടനകളുടെ സംയുക്ത സമ്മേളനം അഭിപ്രായപ്പെട്ടു. ജനാധിപത്യപരമായി പ്രതികരിക്കാനുള്ള പൗരൻെറ അവകാശങ്ങളെ കൈയൂക്കും ഭീഷണിയുംകൊണ്ട് തടയുന്ന പൊലീസ് നടപടികളെ യോഗം വിമർശിച്ചു. കായിക്കര ബാബു അധ്യക്ഷതവഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ഡോ. എ. നിസാറുദ്ദീൻ, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂർ അബ്ദുസലിം മൗലവി, എൻ.എം. അൻസാരി, എ.എം.കെ. നൗഫൽ, എ. ഇബ്രാഹിംകുട്ടി മൗലവി, ഡോ. എൻ.എ. റഹ്മാൻ, സലിം കരമന എ.എൽ.എം കാസിം, നദീർ കടയറ, വള്ളക്കടവ് നസീർ, അബ്ദുൽ മജീദ് നദ്വി, നിസാറുദ്ദീൻ ബാഖവി, അഷറഫ് മൗലവി, പുലിപ്പാറ യൂസഫ്, പി. മാഹീൻ, നദീം വെഞ്ഞാറമൂട്, മുഹമ്മദ് സുലൈമാൻ, ഹസൻ റസാക്ക് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.