പൊതുടാപ്പുകൾ ജല അതോറിറ്റി നിർത്തരുത്​ -സെമിനാർ

തിരുവനന്തപുരം: കുടിവെള്ള മേഖല നേരിടുന്ന വെല്ലുവിളികളെന്ന വിഷയത്തിൽ കേരള വാട്ടർ അതോറിറ്റി എംേപ്ലായീസ് യൂനിയ നും (കെ.ഡബ്ല്യു.എ.ഇ.യു) ഒാഫിസർ സംഘടനയായ അസോസിയേഷൻ ഒാഫ് കേരള വാട്ടർ അതോറിറ്റി ഒാഫിസേഴ്സും (അക്വ) സംയുക്തമായി ജലഭവനിൽ സെമിനാർ സംഘടിപ്പിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുടാപ്പുകൾ പൂട്ടുന്നതിനെ എതിർക്കണമെന്നും പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും സി.കെ. ഹരീന്ദ്രൻ പറഞ്ഞു. ജല അതോറിറ്റി ഡിപ്പാർട്ട്മൻെറായി മാറണമെന്ന് എസ്.എം. വിജയാനന്ദ് അഭിപ്രായപ്പെട്ടു. ശുദ്ധീകരണശാല അടിസ്ഥാനമാക്കിയുള്ള പദ്ധതികളിൽനിന്ന് ചെറിയ പദ്ധതികളിലേക്ക് പോകുന്നത് ശ്രദ്ധിച്ചുവേണമെന്നും സെമിനാർ വിലയിരുത്തി. ആറ്റിങ്ങൽ എക്സിക്യൂട്ടിവ് എൻജിനീയർ പി. ബൈജു വിഷയം അവതരിപ്പിച്ചു. അക്വ സംസ്ഥാന പ്രസിഡൻറ് ആർ.വി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ഷാജഹാൻ, അക്വ ജനറൽ സെക്രട്ടറി കെ.സുരേഷ്, കെ.ഡബ്ല്യു.എ.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി എം. തമ്പാൻ, മൊയ്തീൻകുട്ടി, ഇ.എസ്. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.