പൊന്നാട വേണ്ട പകരം പുസ്​തകം; മനം നിറഞ്ഞ്​ എം.എൽ.എ

തിരുവനന്തപുരം: 'പൂക്കളും പൊന്നാടയും വേണ്ട, പകരം പുസ്തകം തരൂ..' നന്ദിയർപ്പിച്ചുള്ള പര്യടനത്തെ സ്വീകരിക്കാൻ കാത ്തുനിന്നവരോട് വട്ടിയൂർക്കാവിലെ വി.െക. പ്രശാന്തിനുള്ള അഭ്യർഥന ഇത് മാത്രമായിരുന്നു. മണ്ഡലത്തിലെ സ്കൂളുകളിലെ ലൈബ്രറികളെയടക്കം സജീവമാക്കണം, അതായിരുന്നു ലക്ഷ്യം. വ്യാഴാഴ്ച രാത്രി പത്തോടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അഭ്യർഥന. എന്നാൽ, വെള്ളിയാഴ്ച രാവിലെ ഹാർവിപുരത്ത് പര്യടന വാഹനമെത്തിയേപ്പാൾ കണ്ടത് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം കൈകളിൽ പുസ്തകവുമായി കാത്തുനിൽക്കുന്നു. അറിഞ്ഞവരെല്ലാം ബൊക്കയും റിബണും പതിവായുള്ള പഴക്കൂടയുമെല്ലാം ഒഴിവാക്കി. പകരം അക്ഷരപ്പൂക്കളേന്തി ഹൃദ്യമായ പുസ്തകവരേവൽപ്. ഒരിടത്തല്ല, ഉൗന്നൻപാറയിലും എ.കെ.ജി ജങ്ഷനിലും മതിൽമുക്കിലും കാവുവിളയുമെല്ലാം സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൈ നിറയെ പുസ്തകങ്ങൾ. മനസ്സ് നിറഞ്ഞ് എം.എൽ.എയും. പാർട്ടി പ്രവർത്തകരാകെട്ട പുസ്തകമേളകൾക്ക് സമാനം മേശയിൽ ചുവന്ന തുണി വിരിച്ചാണ് പുസ്തകങ്ങൾ നിരത്തിവെച്ചത്. സ്ഥാനാർഥി എത്തും മുേമ്പ ഇത്തരത്തിൽ സ്വീകരണ മേശകളൊരുക്കിയതും വേറിട്ടകാഴ്ചയായി. ചുരുക്കം വാക്കുകളിൽ നന്ദിപ്രകടനം. പിന്നെ അടുത്ത കേന്ദ്രത്തിലേക്ക്. ആദ്യദിവസം തന്നെ 650ഒാളം പുസ്തകങ്ങളാണ് ലഭിച്ചാണ്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്, കഥയും കവിതയും നോവലും നിരൂപണങ്ങളും പഠനങ്ങളും പാട്ടുമടക്കം. മുതിർന്നവർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ മറ്റ് ലൈബ്രറികൾക്ക് കൈമാറും. നന്ദിയർപ്പിച്ചുള്ള പര്യടനത്തിൻെറ രണ്ടാം ദിവസമായ ശനിയാഴ്ച കൂടുതൽ പുസ്തകങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്ഥാനാർഥിയായിരിക്കെ പൊന്നാടയും പൂക്കൂടയും പഴക്കൂടയുമടക്കം ധാരാളം ലഭിച്ചിരുന്നു. ഇവയാകെട്ട പിന്നീട് ഉപയോഗിക്കാൻ കഴിയുകയുമില്ല. ഇൗ സാഹചര്യത്തിലാണ് നന്ദിപ്രകടനത്തിന് ക്രിയാത്മക മാർഗം സ്വീകരിച്ചത്. പര്യടനം ഞായറാഴ്ച അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.