തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഡെപ്യൂട്ടി സ്പീക്കർ വി. ശശിയെ വിദഗ്ധ ചികിത്സക്കായി . വെള്ളിയാഴ്ച പുലർച്ചയോടെയാണ് അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കിംസിലേക്ക് മാറ്റിയത്. രക്തം ഛർദിച്ചതിൻെറ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനെ എേൻറാസ്കോപ്പിക്ക് വിധേയമാക്കി. മൾട്ടി ഡിസിപ്ലിനറി ഇൻറൻസീവ് കെയർ യൂനിറ്റിൽ പ്രവേശിപ്പിച്ച് ചികിത്സിച്ച് വരുകയായിരുന്നു. ഇതിനിടെയാണ് ഛർദിൽ അനുഭവപ്പെട്ടത്. ആന്തരികാവയവത്തിനുണ്ടായ ക്ഷതമാണ് ഛർദ്ദിലിൽ രക്തമുണ്ടാവാൻ കാരണമായത്. ശനിയാഴ്ച ഉച്ചയോടെ രോഗത്തിൻെറ വിശദമായ റിപ്പോർട്ട് പുറത്തുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.