തൊഴിലാളി സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടണം -എ.ഐ.ടി.യു.സി

തിരുവനന്തപുരം: വിവിധ മേഖലകളിലെ വ്യവസായ തൊഴിൽ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും പരിഹാരം കാണുന്നതിനും സംസ്ഥാനത്തെ തൊഴിലാളി സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. മിനിമം കൂലി സർക്കാർ പ്രഖ്യാപിച്ച 600 രൂപ എല്ലാ വിഭാഗം തൊഴിലാളികൾക്കും ലഭ്യമാക്കുന്നതിനും സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിൽ കരാർ, കാഷ്വൽ, ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനും പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതുൾെപ്പടെയുള്ള വിഷയങ്ങളിൽ തീരുമാനം ഉണ്ടാകുന്നതിന് യോഗം ഏറെ പ്രയോജനപ്രദമാകുമെന്ന് എ.ഐ.ടി.യു.സി അഭിപ്രായപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബിനോയ് വിശ്വം എം.പി സംസാരിച്ചു. എ.ഐ.ടി.യു.സി ശതാബ്ദി ദേശീയ സമ്മേളന ലോഗോ മന്ത്രി വി.എസ്. സുനിൽകുമാർ പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.