'മതേതര-ജനാധിപത്യ സംരക്ഷണ ദിനാചരണം'

തിരുവനന്തപുരം: ജവഹർലാൽ നെഹ്റുവിൻെറ 130ാം ജന്മദിനം കോൺഗ്രസ് (എസ്) മതേതര-ജനാധിപത്യ സംരക്ഷണദിനമായി ആചരിച്ചു. മന്ത ്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഹീനവും രൗദ്രഭാവങ്ങൾക്കുമെതിരായി സ്വാതന്ത്ര്യസമരകാലത്തെ ആത്മവീര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ദേശാഭിമാനികളായ രാജ്യത്തെ ജനങ്ങൾ പ്രത്യേകിച്ചും യുവതലമുറയും രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി. പാളയം രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, പട്ടം കൃഷ്ണകുമാർ, എം.എസ്. ബൈജു, കാസിം, ചെഞ്ചേരി സജു, മധുസൂദനൻ, സോമശേഖരൻനായർ, തങ്കമണി, ജനാർദനൻ നായർ എന്നിവർ സംസാരിച്ചു. photo: congress-s
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.