തിരുവിതാംകൂർ ​േദവസ്വം​ ബോർഡ്​: പ്രസിഡൻറായി എൻ. വാസുവും അംഗമായി കെ.എസ്​. രവിയും ഇന്ന്​ ചുമതലയേൽക്കും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി‍ൻെറ പുതിയ പ്രസിഡൻറായി അഡ്വ.എന്‍. വാസുവും അംഗമായി അഡ്വ.കെ.എസ്. രവിയും വെള്ളിയാ‍ഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചക്ക് 12.10ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഒാഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീ പുതിയ പ്രസിഡൻറിനും അംഗത്തിനും സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എന്‍. വിജയകുമാര്‍, ദേവസ്വം കമീഷണര്‍ എം. ഹര്‍ഷന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സത്യപ്രതിജ്ഞാചടങ്ങുകള്‍ക്ക് ശേഷം പ്രസിഡൻറും അംഗവും അധികാരം ഏറ്റെടുക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണപരിപാടിക്ക് ശേഷം പുതിയ പ്രസിഡൻറി‍ൻെറ അധ്യക്ഷതയില്‍ ആദ്യ ബോര്‍ഡ് യോഗവും ചേരും . കൊട്ടാരക്കര പൂവത്തൂര്‍ പ്ലാന്തോട്ടത്ത് വീട്ടില്‍ നാണുവി‍ൻെറയും കാര്‍ത്യായനിയുടെയും മകനാണ് അഡ്വ.എന്‍. വാസു.കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറായും പി.കെ. ഗുരുദാസൻ മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാവേലിക്കര ചാരുമൂട് ചുനക്കരതെക്ക് ലീലാലയത്തില്‍ സുധാകര‍ൻെറ മകനാണ് അഡ്വ.കെ.എസ്. രവി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ രവി ക‍ഴിഞ്ഞ 43 വര്‍ഷമായി അഭിഭാഷകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.