തിരുവനന്തപുരം: സംസ്ഥാനത്ത് ലോകായുക്ത രൂപവത്കരിച്ച ശേഷം പരിഗണിച്ച 35986 കേസുകളിൽ 34662 കേസുകൾ തീർപ്പാക്കിയെന്ന് കേര ള ലോകായുക്ത ജസ്റ്റിസ് സിറിയക് േജാസഫ് അറിയിച്ചു. 1320 കേസുകളിലാണ് തീർപ്പുകൽപിക്കാനുള്ളത്. ഇതിൽ 784 കേസുകൾ ഡിവിഷൻ ബെഞ്ചിലും 536 എണ്ണം സിംഗിൾ ബെഞ്ചിലുമാണ്. ലോകായുക്ത നൽകുന്ന ശിപാർശകൾ 80 ശതമാനവും സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിഗണനക്ക് വരുന്ന കേസുകളിൽ ശിപാർശ നൽകാനാണ് ലോകായുക്തക്ക് അധികാരമുള്ളത്. ഇതിൽ നടപടി സ്വീകരിക്കേണ്ടത് സർക്കാറാണ്. ശിപാർശ നടപ്പാക്കുന്നില്ലെങ്കിൽ ഉയർന്ന കോടതിയിൽ ശിപാർശക്കെതിരെ അപ്പീൽ നൽകണം. കൂടുതൽ അധികാരം ലഭിച്ചാൽ മാത്രമേ ലോകായുക്തയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനാകൂ. ഇതിന് നിലവിലുള്ള ആക്ടിൽ ഭേദഗതി വേണം. ലോകായുക്ത ശിപാർശകൾ നടപ്പാക്കാൻ നിയമപരമായി ബാധ്യതയുള്ള രൂപത്തിൽ ഭേദഗതി കൊണ്ടുവരാവുന്നതാണ്. ലോകായുക്തയുടെ ശിപാർശകൾ അംഗീകരിക്കാതിരിക്കുന്ന നടപടി നീതിയുക്തമല്ല. ലോകായുക്തയെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ിക്കുന്നതിനും ജനങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതിനുമായാണ് ശ്രമിക്കുന്നതെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീർ, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.