നേമം: വീട്ടില്‍ അതിക്രമിച്ചുകടന്ന് അമ്മയെയും മകളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ശനിയാഴ്ച ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി നരുവാമൂട് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. മൊട്ടമൂട് ഗാന്ധിനഗര്‍ റെയില്‍വേ പാലത്തിന് സമീപം അയണിയറത്തല വീട്ടില്‍ അനില്‍കുമാറിൻെറ ഭാര്യ ജയശ്രീ, മകള്‍ അനിജ എന്നിവരുടെ 10 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇവരുടെ വീടിൻെറ ഗേറ്റ് കടെന്നത്തിയ ആള്‍ ബൈക്ക് ഉള്ളില്‍ വെക്കട്ടെയെന്ന് അനുവാദം ചോദിച്ചിരുന്നു. തുടര്‍ന്ന് പുറത്തുപോകുന്നതായി ഭാവിച്ചെങ്കിലും വീടിൻെറ പിറകുവശത്തെ വാതില്‍ തുറന്ന് അകത്തുകയറി ബാഗിലുണ്ടായിരുന്ന തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. 10 പവൻെറ ആഭരണത്തിൽ പിടിവലിക്കിടെ രണ്ടുപവന്‍ തിരികെ കിട്ടി. സമീപവാസിയായി വര്‍ഷങ്ങള്‍ക്കു മുമ്പ് താമസിച്ചിരുന്ന രാജേഷ് ആണ് മോഷ്ടാവെന്ന് വീട്ടുടമസ്ഥന്‍ അനില്‍കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഇയാളെ ലക്ഷ്യംെവച്ചാണ് പൊലീസ് അന്വേഷണം. പ്രതിയെ പിടികൂടുന്നതിന് ഷാഡോ പൊലീസും സജീവമായി രംഗത്തുണ്ട്. പ്രതിക്കെതിരെ ബാലരാമപുരം ഉള്‍പ്പെടെ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പ്രതിയെ കണ്ടെന്ന രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തില്‍ പൊലീസ് ബീമാപള്ളി ഭാഗത്ത് എത്തിയിരുന്നെങ്കിലും തലനാരിഴക്ക് ഇയാള്‍ രക്ഷപ്പെട്ടു. മോഷ്ടാവ് ജില്ലവിട്ട് പോയിട്ടില്ലെന്നാണ് പൊലീസിൻെറ കണക്കുകൂട്ടല്‍. ഇയാളുടെ മൊബൈൽ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബീമാപള്ളി ഭാഗത്തുെവച്ച് ഇതു സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതായി കണ്ടെത്താനായി. പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും ഇവരില്‍ പ്രധാനികളെ ചോദ്യം ചെയ്യാനുമാണ് നരുവാമൂട് പൊലീസിൻെറ തീരുമാനം. കാമറാ ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കാത്തത് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രതിയെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് നരുവാമൂട് സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.