ജനമൈത്രി അവലോകനയോഗം

നേമം: ജനമൈത്രി പൊലീസും ഫെഡറേഷന്‍ ഓഫ് റസി. അസോസിയേഷന്‍സ് നേമവും സംയുക്തമായി നടത്തി. പൊന്നുമംഗലം പൊറ്റവിള ഐ.സി. സി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തൃക്കണ്ണാപുരത്തെ തെരുവുനായ് ശല്യം, സർവോദയം, മേലാംകോട് എന്നിവിടങ്ങളിലെ തെരുവുവിളക്ക് പ്രശ്‌നം എന്നിവര്‍ ഉന്നയിക്കപ്പെട്ടു. ദേശീയപാതയില്‍ പുതിയ കാരയ്ക്കാമണ്ഡപം, വെള്ളായണി, നേമം ഭാഗങ്ങളില്‍ അടിയന്തരമായി ട്രാഫിക് പൊലീസിൻെറ സേവനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയർന്നു. ചടങ്ങില്‍ സി.ഐ ബൈജു എല്‍.എസ് നായര്‍, എസ്.ഐ ദീപു, പി.ആര്‍.ഒ എസ്.ബി. മതിമാന്‍, പൊന്നുമംഗലം വാര്‍ഡ് കൗണ്‍സിലര്‍ സഫീറാബീഗം, ഫ്രാന്‍സ് രക്ഷാധികാരി ശശികുമാര്‍, പ്രസിഡൻറ് അഡ്വ. മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.