എൻജിനീയറിങ്​ വിദ്യാർഥിയെ കാണാതായതായി പരാതി ദുരൂഹത​െയന്ന്​ ബന്ധുക്കൾ

കഴക്കൂട്ടം: തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ (സി.ഇ.ടി) ഒന്നാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയെ കാണാനില്ലെന്ന ് പരാതി. നെയ്യാറ്റിൻകര വിശാഖത്തിൽനിന്ന് ഇപ്പോൾ ഉള്ളൂർ നീരാഴി ലൈനിൽ സരസ് വീട്ടിൽ താമസിക്കുന്ന രതീഷ് കുമാറിനെ (19) കാണാനില്ലെന്നാണ് വീട്ടുകാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച രാവിലെ 11 വരെ കോളജ് കാമ്പസിൽ ഉണ്ടായിരുന്നെങ്കിലും പിന്നീടാണ് കാണാതായത്. രതീഷിൻെറ മൊബൈൽ ടവർ ഏരിയ എൻജിനീയറിങ് കോളെജന്നാണ് കാണിക്കുന്നത്. ശ്രീകാര്യം പൊലീസും ബന്ധുക്കളും കോളജ് വിദ്യാർഥികളും കാമ്പസിനുള്ളിലെ കുറ്റിക്കാടുകളിലും സമീപപ്രദേശങ്ങളിലും എത്തുവാൻ സാധ്യതയുള്ള വീടുകൾ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്ച വൈകുന്നേരത്തോടെ ഫയർ ഫോഴ്സ് സംഘം കോളജിന് സമീപത്തെ കിണറുകളിലും കുളങ്ങളിലും തിരച്ചിൽ നടത്തി. രതീഷിന് മുമ്പ് കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നതായും വീട്ടിലുണ്ടായിരുന്ന കാർ മാഫിയസംഘം കത്തിച്ചതായും ബന്ധുക്കൾ പറയുന്നു. കോളജിലെ കുളത്തിൽ മുങ്ങൽസംഘം പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.