ആറ്റിങ്ങൽ: ജനങ്ങളെ വെടിവെച്ചുകൊല്ലുന്ന മുഖ്യമന്ത്രിയെ ഇടതുപക്ഷം തള്ളിപ്പറഞ്ഞുതുടങ്ങിയെന്ന് ജില്ല ട്രഷറർ എ ം. ഖുത്തുബ്. ആറ്റിങ്ങൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ഭരണത്തിൽനിന്ന് പുറത്തുവന്ന് യാഥാർഥ്യങ്ങൾ തുറന്നുപറയണം. സി.പി.എം അനുകൂലികൾക്കെതിരെ വരെ കരിനിയമം പ്രയോഗിച്ചത് ഭരണകൂട ഭീകരതയാണ്. കരിനിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറാകണം. ജില്ല സെക്രട്ടറി മുംതാസ് ബീഗം മുഖ്യപ്രഭാഷണം നടത്തി. ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് അഷ്റഫ് ആലങ്കോട്, വൈസ് പ്രസിഡൻറ് സിയാദ്, കബീർ, ആബ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.