ചിതറ പഞ്ചായത്തിന് ഐ.എസ്.ഒ

(ചിത്രം) കടയ്ക്കല്‍: ചിതറ പഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനം മന്ത്രി കെ. രാജു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഉമൈബ സലാം അധ്യക്ഷത വഹിച്ചു. ലൈഫ് ഭവന പദ്ധതി വീടുകളുടെ താക്കോല്‍ ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരുണാദേവിയും പട്ടികജാതി വിദ്യാർഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം ജില്ല പഞ്ചായത്തംഗം പി.ആര്‍ പുഷ്ക്കരനും നിർവഹിച്ചു. പോസ്റ്റ് മാസ്റ്ററെ ആദരിച്ചു (ചിത്രം) കുളത്തൂപ്പുഴ: ആദിവാസി കോളനിയിലെ എല്ലാ കുടുംബങ്ങളിലും പോസ്റ്റല്‍ വകുപ്പി‍ൻെറ സേവനങ്ങളെല്ലാം എത്തിച്ച ആർ.എസ്. ഷീജയെ മികച്ച ജീവനക്കാരിക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. കടമാന്‍കോട് പോസ്റ്റാഫിസില്‍ പത്തുവര്‍ഷത്തിലധികമായി പോസ്റ്റ് മാസ്റ്ററായി ജോലി നോക്കുക‍യാണ് പ്രദേശവാസിയായ ലതി സദനത്തില്‍ ഷീജ. കേരളാ സര്‍ക്കിളില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാർഡാണ് ലഭിച്ചത്. മികച്ച പോസ്റ്റ്മാനുള്ള റീജിയനൽ അവാർഡും മികച്ച ഡിപ്പാർട്മൻെറൽ ജീവനക്കാര്‍ക്കുള്ള സബ്-ഡിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. മുൻ കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖർ അവാർഡ് സമ്മാനിച്ചു. ഭര്‍ത്താവ് ഓയിൽഫാം തൊഴിലാളിയായ ജയപ്രസാദി‍ൻെറ പിന്തുണയാണ് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്ന് ഷീജ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.