ആശുപത്രിയിൽ ഒഴിവ്

കടയ്ക്കൽ: ഇട്ടിവ പഞ്ചായത്തിലെ ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 15 നകം മെഡിക്കൽ ഓഫിസർക്ക് നൽകണം. വിദ്യാർഥിനിയെ സഹപാഠി നടുറോഡിൽ മർദിച്ചു അഞ്ചൽ: കോളജ് വിദ്യാർഥിനിയെ സഹപാഠി മർദിച്ചു. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ബോധരഹിതയായി വീണു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ അഞ്ചൽ ചന്തമുക്കിലാണ് സംഭവം. അഞ്ചലിലെ സ്വകാര്യ അൺ എയ്ഡഡ് കോളജിലെ പഠിതാക്കളാണ് ഇരുവരും. കോളജ് വിട്ട് സ്കൂട്ടറിൽ പോയ പെൺകുട്ടി മുന്നേ പോയ ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിയോട് ഹോൺ മുഴക്കി സൈഡ് ചോദിച്ചു. വിദ്യാർഥി സൈഡ് കൊടുക്കാതെ പെൺകുട്ടിയെ അസഭ്യം പറഞ്ഞു. ഇതിനെതിരെ പെൺകുട്ടി പ്രതികരിച്ചപ്പോൾ വാഹനത്തിൻെറ താക്കോൽക്കൂട്ടം കൊണ്ട് പെൺകുട്ടിയുടെ മുഖത്തടിക്കുകയായിരുന്നുവത്രേ. രക്തം വാർന്നൊഴുകുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ബോധരഹിതയായി നിലത്തു വീണു. ഇരുവരേയും മറ്റ് കുട്ടികളും നാട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവം പകർത്താനെത്തിയ പ്രാദേശിക ചാനൽ പ്രവർത്തകനെ ഒരു സംഘം വിദ്യാർഥികൾ ആക്രമിക്കുവാനും ശ്രമിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ അഞ്ചൽ പൊലീസ് നിയമനടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.