ജലമോഷണം കണ്ടെത്താൻ സ്ക്വാഡ് രൂപീകരിച്ചു

കടയ്ക്കൽ: ജല മോഷണം കണ്ടെത്തുന്നതിനായി ജലഅതോറിറ്റി കടയ്ക്കൽ ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചതായി ജല അതോറിറ്റി അധികൃതർ അറിയിച്ചു. മോഷണം കണ്ടെത്തിയാൽ 25000 രൂപ വരെ പിഴയും കണക്ഷൻ വിച്ഛേദിക്കുന്നതുൾപ്പെടെ നടപടികളെടുക്കും. കഴിഞ്ഞ ദിവസം അലയമൺ പഞ്ചായത്തിലെ ഒരു ഉപഭോക്താവിൻെറ ഗാർഹിക കണക്ഷനിൽ നിന്ന് ജല മോഷണം കണ്ടെത്തിയതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിച്ചിരുന്നു. പൂയപ്പള്ളി മരുതമൺ പള്ളിയിലെ പൈപ്പ് പൊട്ടൽ ; നടപടിയായില്ല വെളിയം: പൂയപ്പള്ളി മരുതമൺ പള്ളിയിലെ പൈപ്പ് പൊട്ടിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഓയൂർ - കൊട്ടാരക്കര റോഡിൽ മരുതമൺ പള്ളി വളവിലാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. മൂന്ന് വർഷം മുമ്പ് ടാർ ചെയ്ത റോഡ് വെള്ളം ഒഴുകി തകർന്നു. പൈപ്പ് പൊട്ടിയത് വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല. ഓരോ ദിവസവും പുറത്ത് വരുന്ന ജലത്തിൻെറ തോത് വർധിച്ചുവരുകയാണ്. പൈപ്പ് വലിയ രീതിയിൽ തകർന്നാൽ അപകടം ഉണ്ടാവും. ഓയൂർ - കൊട്ടാരക്കര റൂട്ടിലെ ഓടനാവട്ടം റെഡി വളവിൽ 2012 ൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ലൈൻ പൊട്ടി റോഡ് രണ്ടായി വേർപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.