കെ.ടി.സി.ടിയിൽ നബിദിനാഘോഷം

തിരുവനന്തപുരം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻെറ ആഭിമുഖ്യത്തിൽ 12 ദിവസം നീളുന്ന നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 30ന് ആരംഭിച്ച പരിപാടികൾ നവംബർ 10 വരെ നീളും. നവംബർ രണ്ടിന് ട്രസ്റ്റിൻെറ നവീകരിച്ച സെൻട്രൽ കമ്മിറ്റി ഒാഫിസിൻെറ ഉദ്ഘാടനം വർക്കല മന്നാനിയ്യ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രിൻസിപ്പൽ കെ.പി. അബൂബക്കർ ഹസ്രത്ത് നിർവഹിക്കും. വൈകുന്നേരം അഞ്ചിന് സനദ്ദാന സമ്മേളനവും നടക്കും. മൗലവി ആലിം അസ്ലഹി ബിരുദവും മൗലവി ഫാളിൽ അസ്ലഹി ബിരുദാനന്തര ബിരുദവും അൽഹാഫിസ് ബിരുദവും നേടിയവർക്കാണ് സനദ്ദാനം. ഒ.പി.എം. മുത്തുക്കോയ തങ്ങൾ പ്രഭാഷണം നിർവഹിക്കും. സ്ഥാനവസ്ത്ര വിതരണം കെ.പി. അബൂബക്കർ ഹസ്രത്തും സനദ്ദാനം ചേലക്കുളം അബുൽബുഷ്റാ മുഹമ്മദ് മൗലവിയും നിർവഹിക്കും. നവംബർ മൂന്നിന് മെഡിക്കൽ ക്യാമ്പ് നടത്തും. ആറിന് നബിദിന പൊതുസമ്മേളനം നടക്കും. കെ.ടി.സി.ടി പുരസ്കാര വിതരണം, അവാർഡ് വിതരണം, ഭവന പദ്ധതി താക്കോൽദാനം എന്നിവ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, അടൂർ പ്രകാശ് എം.പി അടക്കമുള്ളവർ പെങ്കടുക്കും. നവംബർ ഏഴിന് നബിദിന സുഹൃത്സംഗമം പാളയം ഇമാം വി.പി. സുഹൈബ് മൗലവി ഉദ്ഘാടനം ചെയും. സ്വാമി അശ്വതി തിരുന്നാൾ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ഫാ. േജാസ് ജോർജ് അടക്കമുള്ളവർ പെങ്കടുക്കും. കെ.ടി.സി.ടി ആശുപത്രിയിൽ പുതുക്കിപ്പണിയുന്ന നമസ്കാര പള്ളിയുടെ ശിലാസ്ഥാനം തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി നിർവഹിക്കും. ഇസ്ലാമിക് പ്രശ്നോത്തരി, ക്വിസ് മത്സരം, വാർഷിക സ്വലാത്ത് ദുആ മജ്ലിസ് എന്നിവ നടക്കും. നവംബർ എട്ടിന് അഖില കേരള ഖുർആൻ പാരായണ മത്സരം. നബിദിന സെമിനാർ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഒമ്പതിന് സംസ്ഥാന ദഫ്മുട്ട് മത്സരം, ചിത്ര രചന മത്സരം എന്നിവയും പത്തിന് നബിദിന സന്ദേശ ഘോഷയാത്രയും നടക്കും. വാർത്തസമ്മേളനത്തിൽ കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, കൺവീനർ എം.എസ്. ഷെഫീർ, സജീർ ഉൗന്നുകൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.