ഭക്ഷണത്തിനൊപ്പം ഉള്ളിലെത്തിയ ലോഹക്കഷണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളിലെത്തിയ ലോഹക്കഷണം ശസ്ത്രക്രിയയിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുറത്തെടുത്തു. തൊണ്ടവേദനയുമായി ആശുപത്രിയിൽ ചികിത്സതേടിയ മുപ്പതുകാരനിൽനിന്നാണ് ലോഹക്കഷണം പുറത്തെടുത്തത്. സ്കാനിങ്ങിൽ യുവാവിൻെറ അന്നനാളത്തിൽ ഡോക്ടർമാർ ലോഹ കമ്പി കെണ്ടത്തുകയായിരുന്നു. അന്നനാളത്തിന് മുകളിലായി തറഞ്ഞിരിക്കുന്ന നിലയിലായിരുന്നു ലോഹക്കഷണം. ആദ്യം ഇ.എൻ.ടി വിഭാഗത്തിൽ തൊണ്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സാധാരണ ഗതിയിൽ മീൻമുള്ള്, ചിക്കൻ, ബീഫ് മുതലായവയുടെ എല്ല് എന്നിവയെല്ലാം തൊണ്ടയിലും അന്നനാളത്തിലും കുടുങ്ങാം. എന്നാൽ ഇവിടെ അതിൻെറ ലക്ഷണമൊന്നും കണ്ടില്ല. കൂടുതൽ പരിശോധനക്കായി സി.ടി സ്കാൻ ചെയ്തപ്പോഴാണ് ശ്വാസക്കുഴലിന് പിറകിൽ അന്നനാളത്തിനോട് ചേർന്ന് ചെറിയ ലോഹക്കഷണം കണ്ടെത്തിയത്. തത്സമയം എക്സ്റേ വഴി കാണാൻ സാധിക്കുന്ന സി ആം ഇമേജ് ഇൻറൻസിഫയർ ഉപയോഗിച്ച് നടന്ന ശസ്ത്രക്രിയയിൽ ലോഹക്കഷണത്തെ പുറത്തെടുത്തു. കാർഡിയോ തൊറാസിക് സർജൻ ഡോ. ഷഫീഖ്, ഇ.എൻ.ടി വിഭാഗത്തിലെ ഡോ. വേണുഗോപാൽ, ഡോ. ഷൈജി, ഡോ. മെറിൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മധുസൂദനൻ, സ്റ്റാഫ് നഴ്സ് ദിവ്യ എൻ. ദത്തൻ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.