സ്‌കൂള്‍ ക​ുട്ടികളെ ശല്യംചെയ്ത പൂവാലന്മാർ പിടിയിൽ

നേമം: സ്‌കൂള്‍ കുട്ടികളെ ശല്യംചെയ്ത പൂവാലന്മാരെ നേമം പൊലീസ് പിടികൂടി. പുന്നമൂട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൻെറ പരിസരത്ത് പെണ്‍കുട്ടികളെ നിരന്തരം ശല്യംചെയ്തുവന്ന 12ഓളം പേരാണ് കുടുങ്ങിയത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഇവരുടെ ശല്യം ഉണ്ടാകുന്നതായുള്ള നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വനിത പൊലീസ് ഉള്‍പ്പെട്ട മഫ്തി പൊലീസ് കസ്റ്റഡിയിലെടുത്ത പൂവാല സംഘത്തെ ശക്തമായ താക്കീതുനല്‍കി പിന്നീട് രക്ഷിതാക്കളെ വരുത്തിയശേഷം വിട്ടയച്ചു. രാവിലെ സ്‌കൂള്‍ പരിസരങ്ങളില്‍ പൂവാലശല്യം കുറവാണെങ്കിലും വൈകീട്ട് നാേലാടടുത്താണ് ഇവരുടെ ശല്യം ഏറുന്നത്. പലപ്പോഴും സ്‌കൂളിന് സമീപത്തെ റോഡില്‍ ബൈക്കുകളില്‍ ചീറിപ്പായുന്നതും അമിതമായി ശബ്ദമുണ്ടാക്കുന്നതും പതിവാണ്. നേമം സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് സമീപം പൊലീസ് നിരീക്ഷണം ശക്തമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.