നേമം: തളര്‍വാതം പിടിപെട്ട് രോഗശയ്യയിലായ ഗൃഹനാഥന് കൈത്താങ്ങായി സുന്മനസ്സുകള്‍. ശാന്തിവിള സർവോദയം അസോസിയേഷന്‍ പരിധിയില്‍ 'അര്‍ച്ചന'യില്‍ പ്രേംകുമാര്‍ (64), പൂഴിക്കുന്ന് 'മരിയവില്ല'യില്‍ പ്രദീപ് (37) എന്നിവരാണ് സഹായവുമായെത്തിയത്. നേമം മേലാംകോട് ഒരുകാവൂര്‍ വീട്ടില്‍ ശിവരാജന്‍ (62) ആണ് ഒന്നരവര്‍ഷമായി രോഗക്കിടക്കയില്‍ ജീവിതം തള്ളിനീക്കുന്നത്. ഭാര്യ ജയകുമാരിയും രോഗിയാണ്. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ ഭിന്നശേഷിക്കാരനും മറ്റൊരാള്‍ 10ാം ക്ലാസില്‍ പഠിക്കുന്ന ആളുമാണ്. കുടുംബത്തിൻെറ അവസ്ഥ കണ്ടറിഞ്ഞ് നേമം സ്റ്റേഷനിലെ പി.ആര്‍.ഒ എസ്.ബി മതിമാനാണ് ഇദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നത്. മതിമാൻെറ സഹായതല്‍പരത കണ്ടറിഞ്ഞ രണ്ടുപേര്‍ ശിവരാജന് സാമ്പത്തികസഹായം ചെയ്യാമെന്നേറ്റു. ഒടുവില്‍ ഇരുവരും ചേര്‍ന്ന് സ്വരൂപിച്ച 10,000 രൂപ ശിവരാജന് നല്‍കുകയായിരുന്നു. ശിവരാജൻെറ വീട്ടില്‍ ഇവര്‍ നേരിട്ടെത്തിയാണ് സഹായം കൈമാറിയത്. CASH HAND OVER__ nemom photo ചിത്രവിവരണം: തളര്‍വാതം പിടിപെട്ട് കിടപ്പിലായ ശിവരാജനായുള്ള സാമ്പത്തികസഹായം അദ്ദേഹത്തിൻെറ ഭാര്യ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.