തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ കോളജ് പ്രിൻസിപ്പലിൽനിന്ന് സംസ്ഥാന യുവജന കമീഷൻ വിശദീകരണം തേടി. സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാെണന്നും അനിൽരാധാകൃഷ്ണ മേനോൻെറ സമീപനം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ചെയർപേഴ്സൺ ചിന്ത ജെറോം പ്രസ്താവനയിൽ പറഞ്ഞു. \Bസാംസ്കാരിക കേരളത്തിന് അപമാനം \Bതിരുവനന്തപുരം: ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകൻ അനിൽരാധാകൃഷ്ണ മേനോൻെറയും ഇതിനെല്ലാം കൂട്ടുനിന്ന പ്രിൻസിപ്പലിൻെറയും കോളജ് യൂനിയൻ ഭാരവാഹികളുടെയും നടപടി കേരളത്തിന് അപമാനകരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. ഇത്തരം നടപടികളിൽ ഏർപ്പെടുന്നവരെ സാമൂഹികമായി ബഹിഷ്കരിക്കുകയും അവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് മെഡിക്കൽ കോളജ് ദിനാഘോഷ ഉദ്ഘാടന ചടങ്ങിൽ നടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സിനിമ സംവിധായകൻ അനിൽരാധാകൃഷ്ണ മേനോൻെറ നടപടി സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സംവിധായകൻ തന്നെ ജാതീയമായി അധിക്ഷേപിച്ചു എന്ന ബിനീഷ് ബാസ്റ്റിൻെറ പരാതിയിന്മേൽ നടപടിയുണ്ടാകണമെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.