തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫ് ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷനേതാവ ് രമേശ് ചെന്നിത്തല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ഇടതുമുന്നണി ഉൗർധശ്വാസം വലിക്കുകയാണ്. മുന്നോട്ടുപോകാന്‍ ഒരു വഴിയുമില്ലാത്തതിനാൽ അവർ അബദ്ധജഡിലവും വസ്തുതവിരുദ്ധവുമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വർഗീയ ധ്രുവീകരണത്തിനാണ് എൽ.ഡി.എഫ് ശ്രമിച്ചത്. അവർ നടത്തിയ പ്രചാരണം ജനം തിരിച്ചറിയും. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുള്ള പ്രസ്ഥാനമാണ് യു.ഡി.എഫ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയേക്കാളും 12 ശതമാനം വോട്ട് യു.ഡി.എഫിന് ലഭിച്ചു. 123 നിയമസഭ മണ്ഡലങ്ങളില്‍ യു.ഡി.എഫിനായിരുന്നു മുൻകൈ. അതിനാൽ ജനപിന്തുണയെക്കുറിച്ച് പറയാന്‍ ഇടതുമുന്നണിക്ക് ഒരവകാശവുമില്ല. പരാജയം ഉറപ്പായതോടെ കള്ളപ്രചാരണമാണ് അവർ നടത്തുന്നത്. മൂന്നരവര്‍ഷത്തെ പിണറായി ഭരണത്തിൻെറ കെടുകാര്യസ്ഥതക്കും ജനവിരുദ്ധനയങ്ങള്‍ക്കും എതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ്മാറും. വികസനത്തില്‍ പരാജയപ്പെട്ട, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒന്നും പറയാനില്ലാത്ത സര്‍ക്കാറാണ് ഇവിടെയുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ അതേ രാഷ്ട്രീയസാഹചര്യം ഇന്നും നിലനിൽക്കുന്നു. സർക്കാറിൻെറ അഴിമതി തുറന്നുകാട്ടുേമ്പാൾ ഉണ്ടയില്ലാെവടിയെന്ന് ആക്ഷേപിച്ച് മറുപടി പറയാതെ സർക്കാറും മുഖ്യമന്ത്രിയും ഒഴിഞ്ഞുമാറുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലേത് പോലെ ഉപതെരഞ്ഞെടുപ്പിലും പിണറായി-മോദി സര്‍ക്കാറുകള്‍ക്കെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.