സുധാകര​െൻറ പ്രസ്​താവന ദൗർഭാഗ്യകരം -മുല്ലപ്പള്ളി

സുധാകരൻെറ പ്രസ്താവന ദൗർഭാഗ്യകരം -മുല്ലപ്പള്ളി തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരെ കെ. സുധാകരൻ എം.പി നടത്ത ിയ പ്രസ്താവന ദൗർഭാഗ്യകരമായിപ്പോയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വി.എസ് കേരളത്തിലെ പരിണിതപ്രജ്ഞനും മുതിർന്ന രാഷ്ട്രീയ നേതാവുമാണ്. സുതാര്യമായ പൊതുജീവിതത്തിനുടമയാണ്. താൻ ആദരിക്കുന്ന വ്യക്തിത്വം കൂടിയാണ് അേദ്ദഹമെന്ന് തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയിൽ മുല്ലപ്പള്ളി പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വി.എസ്. അച്യുതാനന്ദനെതിരെ കെ. സുധാകരൻ വിവാദ പരാമര്‍ശം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.