സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്: തിരുവനന്തപുരം മുന്നിൽ

തിരുവനന്തപുരം: 24ാമത് സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം മുന്നിൽ. ആദ്യദിനം വിവിധ വിഭാഗങ്ങളി ലായി നടന്ന മത്സരങ്ങളിൽ 19 പോയൻറുമായാണ് നിലവിലെ ചാമ്പ്യന്മാരുടെ മുന്നേറ്റം. 13 പോയൻറുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും ഏഴ് പോയൻറുമായി ഇടുക്കി മൂന്നാം സ്ഥാനത്തുമാണ്. ചാമ്പ്യൻഷിപ് ഇന്ന് സമാപിക്കും. ശനിയാഴ്ച രാവിലെ നടന്ന 70 കിലോമീറ്റർ റോഡ് സൈക്ലിങ്ങിൽ എറണാകുളത്തിൻെറ എൽ. ശ്രീനാഥ് സ്വർണം നേടി. തിരുവനന്തപുരത്തിൻെറ എൻ. ആസിഫ് വെള്ളിയും കോഴിക്കോടിൻെറ എ. അനീസ് വെങ്കലവും നേടി. 10 കിലോമീറ്റർ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തിൻെറ എസ്. അജ്മൽ ഷാൻ ഒന്നാം സ്ഥാനത്തേക്ക് ചവിട്ടിക്കയറിയപ്പോൾ കോട്ടയത്തിൻെറ പി.എ. അവിനാഷ് ശ്രീധരൻ രണ്ടാമതെത്തി. 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 10 കിലോമീറ്ററിൽ ഇടുക്കിയുടെ അഗ്സ ആൻ തോമസ് സ്വർണവും കോഴിക്കോടിൻെറ സ്നേഹ വെള്ളിയും സ്വന്തമാക്കി. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 10 കിലോമീറ്ററിൽ തിരുവനന്തപുരത്തിൻെറ എ.കെ. കാർത്തികയും പെൺകുട്ടികളുടെ 50 കിലോമീറ്ററിൽ തൃശൂരിൻെറ അതുല്യ സുധാകരനും സ്വർണം നേടി. ചാമ്പ്യൻഷിപ് എം. വിൻസൻറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡൻറ് വി.കെ. ഹരികുമാർ അധ്യക്ഷതവഹിച്ചു. എസ്.എസ്. സുധീഷ്കുമാർ, ആർ. ലാലൻ, ജെ. സെൽവൻ, വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.