കഴക്കൂട്ടത്ത് കഞ്ചാവ് വേട്ട

15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ അഞ്ച് ലക്ഷത്തോളം വിലവരും കഴക്കൂട്ടം: ടെക്നോപാർക്ക് കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി എത്തിച്ച 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലയിൻകീഴ് തച്ചോട്ടുകാവ് സ്വദേശി ജിനോ (22) ആണ് കഴക്കൂട്ടം എക്സൈസിൻെറ പിടിയിലായത്. എക്സൈസിൻെറ വാഹന പരിശോധനക്കിടെയാണ് ഇൻഫോസിസിന് സമീപത്തുനിന്ന് ബൈക്കിൽ വരികയായിരുന്ന ജിനോ പിടിയിലായത്. ആന്ധ്രയിൽനിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചിരുന്നത്. കാട്ടാക്കട, അമരവിള എക്സൈസ് റേഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിനോ. ജാമ്യത്തിലിറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വിൽപന നടത്തുന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസിൻെറ നിരീക്ഷണത്തിനൊടുവിലാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് റാവുവിൻെറ നേതൃത്വത്തിൽ അഡീഷനൽ എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ രാജേഷ് കെ.ആർ, ഹരികുമാർ, രാകേഷ്, തോമസ് സേവിയർ തോമസ്, ജസിം, വിപിൻ, സുബിൻ, ഷംനാദ്, രാജേഷ്, സുരേഷ് ബാബു, സുനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. IMG-20191018-WA0077
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.