തിരുവനന്തപുരം: കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച 35 ചാക്ക് ഭക്ഷ്യധാന്യവും 60 ലീറ്റർ മണ്ണെണ്ണയും പിടികൂടി. കഴക്കൂട ്ടം സ്റ്റേഷൻകടവിൽ കെ.എസ്. സുജിത്തിൻെറ ഉടമസ്ഥതയിലുള്ള 246ാം നമ്പർ റേഷൻ കടയിൽനിന്നാണ് ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സാധനങ്ങൾ പിടികൂടിയത്. ഇവിടെ നിന്നും നാൽപതു കിലോയോളം ഗോതമ്പും കടയോട് ചേർന്നുള്ള മറ്റൊരു കെട്ടിടത്തിൽ നിന്നും പഞ്ചസാരയടക്കം 28 ചാക്ക് ഭക്ഷ്യധാന്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇ-പോസ് മെഷീനിലെ കണക്കും സ്റ്റോക്കും തമ്മിൽ വലിയ വ്യത്യാസം കണ്ടതോടെയാണ് വിശദമായ പരിശോധന നടത്തിയത്. കാർഡുടമകളെ അടുത്തുള്ള മറ്റൊരു റേഷൻകടയിൽ ചേർത്തിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തിൽ കൃത്രിമം കാണിച്ചാണ് റേഷൻകടകളിലെ വെട്ടിപ്പ്. അരക്കിലോ മുതൽ നാലുകിലോവരെ കുറച്ചായിരിക്കും തൂക്കുക. വെട്ടിച്ചെടുക്കുന്ന അരി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇരട്ടി വിലക്ക് വിൽക്കുമെന്ന് ഭക്ഷ്യവകുപ്പിൻെറ വിജിലൻസ് സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.