തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കാട്ടാക്കട താലൂക്കിലെ ഒക്ടോബർ മാസത്തെ കലക്ടറുടെ വെച്ചതായി തഹസിൽദാർ എ. ഹരിശ്ചന്ദ്രൻ നായർ അറിയിച്ചു. ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷകരുടെ ഗുണഭോക്തൃസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. കന്നുകുട്ടി പരിപാലനം, കാലിത്തീറ്റ, പാൽ സബ്‌സിഡി എന്നീ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളുടെ ഗുണഭോക്തൃ സംഗമമാണ് നടന്നത്. വിവിധ വാർഡുകളിൽ നിന്നായി പങ്കെടുത്ത 190ലധികം ഗുണഭോക്താക്കൾക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ക്ഷീരകർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ചർച്ചചെയ്തു. ആനാട് വാർഡ് അംഗം സിന്ധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രഭ, മൂഴി സുനിൽ, ശ്രീകല, ക്ഷീരസംഘം പ്രസിഡൻറുമാർ, സെക്രട്ടറിമാർ, കർഷകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.