കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പുറത്തേക്ക് വീണ് യാത്രക്കാരന് ഗുരുതരപരിക്ക്

വിഴിഞ്ഞം: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പുറത്തേക്ക് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. പൂവാർ കൊച്ചുപള്ളി സ്വദേശി മത ്സ്യത്തൊഴിലാളിയായ പൗലോസിനാണ് (45) പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ വിഴിഞ്ഞം പൂവാർ റോഡിൽ തെന്നൂർക്കോണത്തിന് സമീപമായിരുന്നു അപകടം. വീഴ്ചയിൽ തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പൗലോസിനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് പൂവാറിലേക്ക് പോവുകയായിരുന്ന വിഴിഞ്ഞം ഡിപ്പോയുടെ ബസിലാണ് സംഭവം. വിഴിഞ്ഞത്തുനിന്ന് മീൻപിടിത്തം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു. തിരക്കുള്ള ബസിൽ മുൻവശത്ത് ഡോറിനടുത്ത് ഫുട്ബോഡിൽ നിൽക്കുകയായിരുന്ന പൗലോസ് കൈയിൽനിന്ന് താഴെ വീണ പൈസയെടുക്കാൻ കുനിയുന്നതിനിടയിൽ അബദ്ധത്തിൽ കൈ തട്ടി ബസിൻെറ ഡോർ തുറന്നതിനെ തുടർന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.