അമ്പലത്തറ: ക്ലാസ് മുറിയില്‍ വിദ്യാർഥികള്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിട െ . സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലേറ്. കല്ലേറില്‍ പൂന്തുറ എസ്.ഐക്ക് തലക്ക് പരിക്കേറ്റു. കമലേശ്വരം ഗവണ്‍മൻെറ് ഹയര്‍സെക്കൻഡറി സ്കൂളിലെ പ്രിന്‍സിപ്പൽ മധുകുട്ടനെയാണ് വിദ്യാർഥികള്‍ മർദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പ്ലസ് ടുവിന് പഠിക്കുന്ന രണ്ട് വിദ്യാർഥികള്‍ ക്ലാസ്മുറിയില്‍ മൊൈബൽ ഫോണ്‍ കൊണ്ടുവന്ന് മറ്റ് വിദ്യാർഥികള്‍ക്ക് അശ്ലീലചിത്രങ്ങള്‍ കാണിച്ചുകൊടുക്കുന്നതായി വിവരം ലഭിച്ചു. ഇതിനെതുടര്‍ന്ന് അധ്യാപകന്‍ ക്ലാസ് മുറിയിലെത്തി ഇവരില്‍നിന്ന് ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. അധ്യാപകനെ പിടിച്ചുതള്ളിയശേഷം രണ്ടുപേരും മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ അധ്യാപകനെ ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ അധ്യാപകന്‍ ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ് പൂന്തുറ എസ്.ഐ കൃഷ്ണലാലിൻെറ നേതൃത്വത്തില്‍ പൊലീസ് സ്കൂളില്‍ എത്തിയതോടെ മുകളില്‍നിന്ന് പൊലീസിനുനേരെ ഇവര്‍ കെല്ലറിഞ്ഞു. പൊലീസിൻെറ കണ്ണുവെട്ടിച്ച് ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മർദനത്തില്‍ പരിക്കേറ്റ അധ്യാപകനും എസ്.ഐയും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. പൂന്തുറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.