ഗുരുസന്ദേശ പ്രബോധന വാരാചരണ സമാപനസമ്മേളനം

ATTN ആറ്റിങ്ങൽ: വര്‍ത്തമാനകാല സാമൂഹികാവസ്ഥ ഗുരുദര്‍ശനങ്ങളുടെ നേട്ടമാെണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. ശ്രീന ാരായണഗുരു മഹാസമാധിദിനത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം ചിറയിന്‍കീഴ് യൂനിയൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗുരുസന്ദേശ പ്രബോധന വാരാചരണ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാര്‍ക്കര ഗുരുക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ഡോ. ബി. സീരപാണി അധ്യക്ഷത വഹിച്ചു. ചിറയിന്‍കീഴ് യൂനിയന്‍ പ്രസിഡൻറ് സി. വിഷ്ണുഭക്തന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗണ്‍സലര്‍ ഡി. വിപിന്‍രാജ് സംഘടനാസന്ദേശവും നല്‍കി. ഗുരുക്ഷേത്രസമിതി സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴി, വൈസ് പ്രസിഡൻറ് എസ്. സുന്ദരേശന്‍, ജോയൻറ് സെക്രട്ടറി എസ്. പ്രശാന്തന്‍, ട്രഷറര്‍ ചന്ദ്രസേനന്‍, യൂനിയന്‍ വൈസ് പ്രസിഡൻറ് പ്രദീപ് സഭവിള, യോഗം ഡയറക്ടര്‍ അഴൂര്‍ ബിജു, കൗണ്‍സിലര്‍മാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദന്‍, ജി. ജയചന്ദ്രന്‍, എസ്.എന്‍.ജി ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സിദ്ധാർഥന്‍ പുതുക്കരി, അഡ്വ. എ. ബാബു, രാജന്‍ സൗപര്‍ണിക, പുതുക്കരി സന്തോഷ്, ഭാഗി അശോകന്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ ഗുരുമണ്ഡപത്തില്‍ വക്കം രമണി നയിച്ച ഗുരുകൃതികളെ ആസ്പദമാക്കിയുള്ള സംഗീതാര്‍ച്ചന, തുടര്‍ന്ന് കഞ്ഞിസദ്യ, വൈകീട്ട് പുഷ്പാഭിഷേകം, വിളക്ക്പൂജ, കര്‍പ്പൂരാരാധന, പായസ നൈവേദ്യം, ദൈവദശകകീര്‍ത്തനാലാപനം എന്നിവ നടന്നു. tw atl sndp chirayinkeezhu v shashi ഫോട്ടോ: എസ്.എന്‍.ഡി.പി യോഗം ചിറയിന്‍കീഴ് യൂനിയൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗുരുസന്ദേശ പ്രബോധന വാരാചരണ സമാപനസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.