യു.ഡി.എഫ്​ ചട്ടം ലംഘിച്ചെന്ന്​ കോടിയേരി; തള്ളി തിരുവഞ്ചൂർ

പാലാ: യു.ഡി.എഫിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. പ രാജയം ഉറപ്പായതാണ് ചട്ടലംഘനത്തിന് യു.ഡി.എഫിനെ പ്രേരിപ്പിക്കുന്നത്. സ്ഥാനാർഥിയുടെയും ചിഹ്നത്തിെൻയും ഒപ്പം രാഷ‌്ട്രപിതാവിൻെറ ചിത്രം ഉപയോഗിച്ച‌ ലഘുലേഖ യു.ഡി.എഫ് പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണം. വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നോമിനേഷൻ റദ്ദാക്കാവുന്ന ചട്ടലംഘനമാണിത‌്. ഇക്കാര്യംകാട്ടി മാണി സി. കാപ്പൻെറ മുഖ്യതെരഞ്ഞെടുപ്പ‌് ഏജൻറ് കമീഷന് പരാതി നൽകിയിട്ടുണ്ട്. വ്യാപകമായി വിതരണം ചെയ‌്ത ലഘുലേഖ തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ പിടിച്ചെടുക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ, ആരോപണം തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രംഗത്തെത്തി. പരാജയഭീതിയിലാണ് സി.പി.എം ആരോപണം. ഒരുചട്ടവും ലംഘിച്ചിട്ടില്ല. മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗിച്ച ലഘുലേഖ യു.ഡി.എഫ് പുറത്തിറക്കിയിട്ടില്ല. അത്തരത്തിലൊന്നുണ്ടെങ്കിൽ സ്ഥാനാർഥിയുടെയോ യു.ഡി.എഫിൻെറയോ അറിവോടെയല്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.