തിരുവനന്തപുരം: സമസ്ത, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ബീമാപള്ളി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എ. ഖാസിം മുസ്ല ിയാർ, ചെറുവാളൂർ ഹൈേദ്രാസ് മുസ്ലിയാർ, ആലുവ എം.എം. മുഹിയിദ്ദീൻ മുസ്ലിയാർ എന്നിവരെ അനുസ്മരിച്ചു. അനുസ്മരണസമ്മേളനവും പ്രാർഥനാസംഗമവും പുത്തൻപള്ളി ചീഫ് ഇമാം അബൂ റയ്യാൻ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. മേഖലാ കമ്മിറ്റി പ്രസിഡൻറ് എം. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മുസ്ലിയാർ ഖിറാഅത്ത് നടത്തി. ബീമാപള്ളി ഇമാം മാഹീൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. വിഴിഞ്ഞം സഈദ് മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. അബ്്ദുൽ റസാക്ക് മന്നാനി, ബീമാപള്ളി റഷീദ്, ടി. ബഷീർ, എം.കെ. നിസാർ മൗലവി, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് എം.കെ. അഷറഫ് മുസ്ലിയാർ, വിഴിഞ്ഞം അബു സാലിഹ് ഫൈസി, ഫൈസൽഖാൻ ബാഖവി, എസ്.എം. നജുമുദ്ദീൻ ഹാജി, മുനീർ മഹ്ളരി, നിസാം മന്നാനി, പി.എം. അബ്്ദുൽ നാസർ മുസ്ലിയാർ, അബ്്ദുറഹുമാൻ മുസ്ലിയാർ, യാസീൻ മുസ്ലിയാർ, അബ്്ദുനാസർ എന്നിവർ സംസാരിച്ചു. നസറുദ്ദീൻ മുസ്ലിയാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.