പാലക്കാട്: ട്രെയിനിൽ കടത്തിയ വ്യാജ മൊബൈല്‍ ഫോണുകള്‍ റെയില്‍വേ പൊലീസ് പിടികൂടി. ശനിയാഴ്ച ഉച്ചക്ക് 1.30ന് പട്ന എറണാകുളം എക്‌സ്പ്രസിലെ യാത്രക്കാരിൽനിന്നാണ് പിടികൂടിയത്. ജനറല്‍ കമ്പാര്‍ട്ട്‌മൻെറില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ജന്‍ഗാവ് സ്വദേശികളായ രമേശ് മോത്തിറാം ബെല്‍ദാം (53), രാഹുല്‍ സീതാറാം ബെല്‍ദാം (26) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഓപ്പോ, സാംസങ് കമ്പനികളുടെ പേരിലുള്ള 130 വ്യാജഫോണുകളാണ് കടത്തി കൊണ്ടുവന്നത്. വിലക്കുറവുള്ളതിനാൽ ഇത്തരം ഫോണുകള്‍ക്ക് വിപണിയില്‍ ഡിമാൻഡുണ്ട്. പാലക്കാട് ടൗൺ നോര്‍ത്ത് സി.ഐ ഷിജു എബ്രഹാം, ആർ.പി.എഫ് എ.എസ്.ഐ കെ. സജു, ആര്‍.പി.എഫ് ഹെഡ് കോൺസ്റ്റബിള്‍ സജി അഗസ്റ്റിൻ, കോൺസ്റ്റബിള്‍ സലീം എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.