ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് മന്ത്രി

തിരുവനന്തപുരം: പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് മന്ത്രി കെ.കെ. ശൈലജ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ആശുപത്രിക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ നടക്കുന്ന ഒരക്രമവും അംഗീകരിക്കാന്‍ കഴിയില്ല. ജീവനക്കാര്‍ക്ക് സമാധാനത്തോടെ ജോലിചെയ്യാന്‍ സാധിക്കണം. ആശുപത്രി ആക്രമണവും ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവവും അങ്ങേയറ്റം അപലപനീയമാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉന്നതരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ബന്ധുക്കള്‍ അക്രമം ഉണ്ടാക്കുകയല്ല ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.