അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് മലേഷ്യൻ സർക്കാർ

തിരുവനന്തപുരം: അനധികൃത കുടിയേറ്റക്കാർക്ക് നാട്ടിൽ തിരികെ പോകാൻ അവസരം ഒരുക്കി മലേഷ്യൻ സർക്കാർ. ഇതനുസരിച്ച് അന ധികൃതമായി കുടിയേറിയ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് മലേഷ്യൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ യാത്രാരേഖകൾ, പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, വിമാന ടിക്കറ്റ് എമിഗ്രേഷൻ ഓഫിസിൽ ഒടുക്കേണ്ട പിഴ തുകയായ 700 മലേഷ്യൻ റിങിറ്റ് എന്നിവ വേണം. ഡിസംബർ 31വരെയാണ് പൊതുമാപ്പ് കാലാവധി. കീഴടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ നടപടിയുണ്ടാകില്ല. ക്വാലാലംപൂരിലെ ഇന്ത്യൻ ഹൈകമീഷൻ സ്വമേധയാ ഇന്ത്യൻ തൊഴിലാളികൾക്ക് എമർജൻസി സർട്ടിഫിക്കറ്റ്, എമിഗ്രേഷൻ ക്ലിയറൻസ് എന്നിവ നൽകിവരുന്നു. മലയാളികൾ പൊതുമാപ്പിൻെറ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.