രജിസ്ട്രാർ നിയമനം; ചട്ടലംഘനം അന്വേഷിക്കണം -എം.എസ്.എഫ്

കോഴിക്കോട്: സർവകലാശാല ഓർഡിനൻസിൽ പറയുന്ന ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കാലിക്കറ്റ്‌ സർവകലാശാല നടത്തിയ രജിസ്ട്രാർ ന ിയമനം അന്വേഷിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ചുവർഷത്തെ അക്കാദമിക ഭരണപരിചയം ഇല്ലാത്തയാളാണ്, സിൻഡിക്കേറ്റ് അംഗം എന്ന പദവി മാത്രം അക്കാദമിക പരിചയമായി കണക്കാക്കി നിയമനം നേടിയതതെന്ന് ഭാരവാഹികൾ ആരോപിച്ചു. എയ്ഡഡ് കോളജിൽ പ്രവർത്തിക്കുമ്പോഴാണ് സിൻഡിക്കേറ്റ് അംഗമായത്. സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം രജിസ്ട്രാർ നിയമനം ഡെപ്യൂട്ടേഷനിൽ നടത്തുമ്പോൾ കേന്ദ്ര സർക്കാർ സർവിസിലോ സംസ്ഥാന സർക്കാർ സർവിസിലോ ഉള്ളവരെ മാത്രമേ നിയമിക്കാൻ കഴിയൂ. പുതുതായി നിയമിക്കപ്പെട്ട സി.എൽ. ജോഷി എയ്ഡഡ് കോളജ് അധ്യാപകനാണ്. രാഷ്ട്രീയവത്കരണത്തിലൂടെ സർവകലാശാലയെ നശിപ്പിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പി‍ൻെറ ഇടതുപക്ഷ അജണ്ട അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി എം.പി. നവാസ് എന്നിവർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.