പ്രസിൽ തീപിടിത്തം

നേമം: ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം പ്രസിനുള്ളില്‍ തീപിടിത്തം. മാഞ്ഞാലിക്കുളം ധര്‍മാലയം റോഡില്‍ പ്രവർത്തിക്കുന്ന ശ്രീകണ്ഠന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഭാനു ഓഫ്‌സെറ്റ് പ്രസിൽ ഇന്നലെ വൈകീട്ടായിരുന്നു തീപിടിത്തം. പേപ്പറുകളും ഫയലുകളില്‍ ചിലതും അഗ്നിക്കിരയായി. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചെങ്കല്‍ചൂളയില്‍നിന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ സുരേഷ് ഫ്രാന്‍സിസിൻെറ നേതൃത്വത്തിലുള്ള സംഘമെത്തി തീകെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.