പഴയ സൈക്കിളുകൾ സൈക്കിൾ ബ്രിഗേഡിന് കൈമാറാം

പദ്ധതി നഗരസഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരം: നഗരസഭയും ഇൻഡസ് സൈക്ലിങ് എംബസിയും സംയുകതമായി സ്കൂളുകളിൽ രൂപവത് കരിക്കുന്ന സൈക്കിൾ ബ്രിഗേഡിൻെറ ആവശ്യത്തിലേക്ക് ഉപയോഗയോഗ്യമായ പഴയസൈക്കിളുകൾ സംഭാവന ചെയ്യാം. 20, 21 തീയതികളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെ നഗരസഭയുടെ ഹെൽത്ത് സർക്കിൾ ഓഫിസുകളിലും 22ന് രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ മാനവീയം വീഥിയിലുമാണ് സൈക്കിളുകൾ സ്വീകരിക്കുന്നത്. മാനവീയം വീഥിയിൽ ഇതേദിവസം രാവിലെ 6.30 മുതൽ 7.30 വരെ 'കാർ ഫ്രീ ഡേ' യുമായി ബന്ധപ്പെട്ട സൈക്കിൾറാലി, രാവിലെ 10 മുതൽ നഗരത്തിലെ വിവിധ സൈക്കിൾവ്യാപാര സ്ഥാപനങ്ങളുടെ പ്രദർശന വിപണന സ്റ്റാളുകൾ, വൈകീട്ട് ആറുമുതൽ രാത്രി ഒമ്പതുവരെ വെള്ളായണി കാന്താരി നേതൃത്വ പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഇൻറർനാഷനൽ കൾചറൽ ഫെസ്റ്റ് എന്നിവയുണ്ടാകും. നഗരസഭയുടെ നോ ബേൺ കാമ്പയിൻെറ ഭാഗമായാണ് സൈക്കിൾ ബ്രിഗേഡുകൾ രൂപവത്കരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ േപ്രാജക്ട് സെക്രേട്ടറിയറ്റുമായോ ഇൻഡസ് സൈക്ലിങ് എംബസിയുമായോ ബന്ധപ്പെടണം. ഫോൺ: 9496434434, 9496434449.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.