ചാരായവാറ്റ്: വാറണ്ട്​ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു

നേമം: ചാരായം വാറ്റുന്നതിനിടെ പൊലീസ് എത്തിയതറിഞ്ഞ് വാറണ്ട് പ്രതി രക്ഷപ്പെട്ടു. അന്തിയൂര്‍ക്കോണം കുറ്റിക്കാട ് പ്ലാവിളക്കോണം വീട്ടില്‍ സുകുവാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച വെളുപ്പിനാണ് വീട്ടില്‍ ചാരായം വാറ്റുന്നെന്ന രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തില്‍ മലയിന്‍കീഴ് പൊലീസ് എത്തിയത്. നാല് കന്നാസുകളില്‍ നിറച്ചിരുന്ന വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. 2018ലെ കേസിലാണ് ഇയാള്‍ക്കെതിരെ വാറണ്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.