അങ്കണവാടി സ്​റ്റാഫ് പെൻഷനേഴ്സ് അസോസിയേഷൻ ധർണ നടത്തി

തിരുവനന്തപുരം: നിലവിലുള്ള അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തിൻെറ പകുതി പെൻഷനായി അനുവദിക്കുക, വിരമിക്കൽ ആനുകൂല്യം മൂന്നുമാസത്തിനുള്ളിൽ വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി സ്റ്റാഫ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് ധർണ നടത്തി. മുൻ എം.എൽ.എ ആൻറണി രാജു ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് സി.എക്സ്. ത്രേസ്യ, സെക്രട്ടറി അന്നമ്മ ജോർജ്, നേതാക്കളായ അന്നമ്മ ചെറിയാൻ, വി.കെ. ലീല, പി.സി. കാർത്യായനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.