വൈകിയോട്ടത്തിൽ പരിഹാരം വേണമെന്ന്​ എം.പിമാർ

തിരുവനന്തപുരം: പ്രതിദിന െട്രയിനുകളുടെ നിരന്തരമായ വൈകിയോട്ടം ഒഴിവാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ദ ക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത യോഗത്തിൽ എം.പിമാരുടെ ആവശ്യം. നടപടി സ്വീകരിക്കാമെന്ന് പതിവുപോലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജറുടെ ഉറപ്പ്. സ്ഥിരമായി വൈകിയോടേണ്ടിവരുന്ന സാഹചര്യം പരിശോധിക്കാമെന്നും ജനറൽ മാനേജർ രാഹുൽ ജയിൻ എം.പിമാരെ അറിയിച്ചു. ജനറൽ മാനേജർ വിളിച്ച യോഗത്തിൽ എല്ലാ എം.പിമാരും ഉന്നയിച്ചത് ട്രെയിനുകളുടെ വൈകിയോട്ടമായിരുന്നു. സർക്കാർ ജീവനക്കാർ അടക്കമുള്ളവർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി എൻ.കെ. േപ്രമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും അടക്കമുള്ളവർ പറഞ്ഞു. െട്രയിനുകളുടെ വൈകിയോട്ടത്തെ കുറിച്ച് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഉദ്യോഗസ്ഥർ ജനറൽ മാനേജരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പരിഹാരം ഉണ്ടായില്ലെങ്കിൽ റെയിൽവേ ഉദ്യോഗസ്ഥരെ ഉപരോധിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.