വിശ്വകർമ മഹാസഭ വാർഷികവും കുടുംബസംഗമവും

(ചിത്രം) കുണ്ടറ: സർക്കാറിൻെറ വികസനരേഖയിൽ ഒന്നാംസ്ഥാനം വിദ്യാഭ്യാസ മേഖലക്കാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയ മ്മ പറഞ്ഞു. അഖിലകേരള വിശ്വകർമ മഹാസഭ കാഞ്ഞിരകോട് ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ശാഖ പ്രസിഡൻറ് ജി.സുദർശനകുമാർ അധ്യക്ഷത വഹിച്ചു. ബിരുദാനന്തര ബിരുദം ഒന്നാംറാങ്ക് നേടിയ ശ്രീജി മധുവിനെയും ബിരുദം ഒന്നാംറാങ്ക് നേടിയ പി.ആതിരയെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കുനേടിയ വിദ്യാർഥികളെയും യോഗത്തിൽ അനുമോദിച്ചു. സീനിയർ സിറ്റിസൺസ് ഫോറം ഓണസംഗമം (ചിത്രം) കുണ്ടറ: കേരള സീനിയർ സിറ്റിസൺസ് ഫോറം പെരുമ്പുഴ യൂനിറ്റ് ഓണസംഗമം രക്ഷാധികാരി ഡി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി. രാജശേഖരൻപിള്ള അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ. അപ്പുക്കുട്ടൻ പിള്ള, വി. ഉണ്ണികൃഷ്ണൻ നായർ, സി.ഒ. വർഗീസ്, കെ.സി. വരദരാജൻപിള്ള, സി.എസ്. മധൂസൂദനൻപിള്ള, ആർ. സോമരാജൻ, എൻ. രാജേന്ദ്രപ്രസാദ്, എസ്. രാഘവൻ, പി. ഭാഗീരഥി, എസ്. അമ്മിണി, ടി. രാമചന്ദ്രൻ, തുളസീദാസ്, എൻ.പി. തങ്കച്ചൻ, വി. രാജ്മോഹൻ, എസ്. ലീല, ജെ.സി.കെ. അലക്സ്, എസ്. മണിയമ്മ, സെക്രട്ടറി സത്യരാജൻ, ജനറൽ കൺവീനർ കെ. വാസുദേവൻ എന്നിവർ സംസാരിച്ചു. ഇപ്റ്റ സമ്മേളനം (ചിത്രം) കുണ്ടറ: ഇപ്റ്റ കുണ്ടറ മണ്ഡലം കമ്മിറ്റി നടത്തിയ കുടുംബസംഗമവും ഓണാഘോഷവും ചിത്രകാരൻ ബൈജു പുനുക്കൊന്നൂർ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം കവി ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കുരീപ്പുഴ എ.എൻ. ഡൊമിനിക് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. മുരുകലാൽ മുതിർന്ന കലാകാരന്മാരായ കാഥികൻ കുണ്ടറ സോമൻ, കഥകളി നടൻ കലാമണ്ഡലം കുണ്ടറ ശശി, കാഥികൻ നടേശ് വി. കൈരളി എന്നിവരെ ആദരിച്ചു. കുണ്ടറ പഞ്ചായത്ത് ആരോഗ്യ സമിതി അധ്യക്ഷ സിന്ധു രാജേന്ദ്രൻ സമ്മാന വിതരണം നടത്തി. മണ്ഡലം സെക്രട്ടറി മുളവന രാധാകൃഷ്ണൻ, എസ്.എസ്. ശിവപ്രസാദ്, ഷൈനിമുകുന്ദൻ, വിദ്യാലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.