അവധി ആഘോഷം; കോവളം സഞ്ചാരികളാൽ നിറഞ്ഞു

കോവളം: അവധി ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളെക്കൊണ്ട് വിനോദസഞ്ചാരകേന്ദ്രമായ കോവളം നിറഞ്ഞു. തീരത്തെ ഹോട്ടലുക ൾ പൂക്കളങ്ങളും പുലികളിയും ഓണസദ്യയുമൊക്കെയായി സജ്ജമായി. ഓണ ഊഞ്ഞാലുകൾ പലഹോട്ടലുകളിലും ഇതിനകം കെട്ടിയിട്ടുണ്ട്. ടൂറിസം വകുപ്പിൻെറ സഹകരണത്തോടെ ജനകീയസമിതിയുടെ ആഭിമുഖ്യത്തിൽ കോവളം പാലസ് ജങ്ഷനിൽ ആഘോഷപരിപാടികൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് പതാക ഉയർത്തൽ. 9.30ന് അത്തപ്പൂ പ്രദർശനം. വ്യാഴാഴ്ച വൈകീട്ട് 6.30ന് ഗാനമേള. ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനം എം. വിൻസൻെറ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വാർഡ് കൗൺസിലർ നിസാബീവി അധ്യക്ഷത വഹിക്കും. സി.പി.എം കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി പി.എസ്. ഹരികുമാർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സതീഷ്കുമാർ, കോൺഗ്രസ് വിഴിഞ്ഞം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം. മുജീബ് റഹ്മാൻ, പനമ്പള്ളി ദേവരാജൻ, എസ്. ശിവകുമാർ, ആഘോഷകമ്മിറ്റി കൺവീനർ കോവളം പി. സുകേശൻ, വൈസ് ചെയർമാൻ ആർ. ശ്രീകുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫിസർ പ്രേം ഭാസ് എന്നിവർ സംസാരിക്കും. തുടർന്ന് െബസ്റ്റ് ഓഫ് കോമഡി സ്റ്റാർസ് മെഗാഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷക്കായി 50 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതൽപേരെ വിന്യസിക്കുമെന്ന് കോവളം പൊലീസ് അറിയിച്ചു. തീരത്തെത്തുന്ന സഞ്ചാരികൾ കർശനമായി ലൈഫ് ഗാർഡുമാരുടെ നിർദേശം അനുസരിക്കണമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാവേലികൾ മറികടന്ന് ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.